കണ്ണൂർ

കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ ബൈക്ക് തീയിട്ടു നശിപ്പിച്ചു

പാനൂർ ∙ പൊയിലൂർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി വടക്കെ പൊയിലൂർ പാറയുള്ളപറമ്പത്ത് കെ.പി.ചിത്രന്റെ ബൈക്ക് ഇന്നലെ പുലർച്ചെ തീയിട്ടു നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിർത്തിയിട്ടതായിരുന്നു. തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപെട്ട വീട്ടുകാർ പുറത്തുവന്നപ്പോൾ ബൈക്കും മുറ്റത്ത് കെട്ടിയ ടാർപായയും പൂർണമായും കത്തിനശിച്ചു. കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് വി.വിപിൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജന.സെക്രട്ടറി കെ.പി.സാജു, എം.കെ.രാജൻ, പി.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കെപിസിസി അംഗം വി.സുരേന്ദ്രൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ഹാഷിം എന്നിവരും പ്രതിഷേധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close