Uncategorized

റോഡപകടത്തിൽപെട്ടവരെ സഹായിക്കുന്നവർക്ക് 5000 രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സ്റ്റാലിൻ

റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം നല്‍കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.  ”റോഡപകടത്തില്‍പ്പെട്ടവരെ സഹായിക്കുകയും ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുന്നവര്‍ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡും അനുമോദന സര്‍ട്ടിഫിക്കറ്റും നല്‍കും”-സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘ഇന്നുയിര്‍ കാപ്പന്‍’ എന്ന പദ്ധതി നേരത്തെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളും 201 സര്‍ക്കാര്‍ ആശുപത്രികളും അടക്കം 609 ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. ഒരു ലക്ഷം രൂപ വരെ ചെലവ് വരെ 81 അംഗീകൃത ജീവന്‍രക്ഷാ നടപടിക്രമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. തമിഴ്‌നാട് സ്വദേശികള്‍ക്കും സംസ്ഥാനത്ത് സന്ദര്‍ശനത്തിനെത്തിയവര്‍ക്കും അപകടം നടന്ന ഉടനെ ലഭിക്കുന്ന ചികിത്സ സൗജന്യമായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close