Uncategorized

പഴവര്‍ഗങ്ങളുടെ മറവില്‍ ലഹരിക്കടത്ത്; കാലടി സ്വദേശി മുംബൈയില്‍ അറസ്റ്റില്‍

പഴവര്‍ഗങ്ങളുടെ ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് ലഹരിമരുന്ന് കടത്തിയ കേസില്‍ മുംബൈയില്‍ മലയാളി അറസ്റ്റിലായി. കാലടി സ്വദേശി വിജിന്‍ വര്‍ഗീസാണ് ഡിആര്‍ഐയുടെ പിടിയിലായത്. സെപ്തംബര്‍ 30നാണ് 1470 കോടിയുടെ ലഹരിമരുന്നുമായി ട്രക്ക് പിടികൂടിയത്. 198 കിലോ മെത്തും 9 കിലോ കൊക്കെയിനുമാണ് പിടിച്ചെടുത്തത്.
ഇറക്കുമതി ചെയ്ത ഓറഞ്ച് എന്ന രീതിയിലാണ് രേഖകളില്‍ കാണിച്ചിരുന്നത്. യമിട്ടോ ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരിലാണ് ലോഡുകള്‍ എത്തിയിരുന്നത്. വിജിന്‍ വര്‍ഗീസിന്റെ പേരിലാണ് കമ്പനിയുടെ ഉടമസ്ഥത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close