കണ്ണൂർ

മാടയിപ്പാറയിൽ വീണ്ടും തീപ്പിടുത്തം; എം വിജിൻ എം എൽ എയുടെ നേതൃത്വത്തിൽ തീ നിയന്ത്രണവിധേയമാക്കി.

ഒരു ഫയർമാന്റെ ജോലി കൂടി തനിക്ക് നിഷ്പ്രയാസം ചെയ്യാൻ സാധിക്കുമെന്ന് തെളിയിച്ച് എം വിജിൻ എം എൽ എ. പഴയങ്ങാടി റസ്റ്റ് ഹൗസിന് പിന്നിൽ മാടായിപാറയിൽ ഉദ്ദേശം അര ഏക്കറോളം സ്ഥലത്ത് തീപിടിച്ച് പടർന്നിരുന്നു.

പയ്യന്നൂർ അഗ്നി ശമന സേന എത്തുന്നതിനു മുമ്പേ കല്യാശേരി എം എൽ എ യുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ പച്ചില തൂപ്പുകൾ ഉപയോഗിച്ച് തീ നീയന്ത്രണ വിധേയമാക്കിയി.

പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേനയുടെ ഒരു യൂനിറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് തീ പൂർണ്ണമായും കെടുത്തുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ എം എസ് ശശീധരൻ അഗ്നിശമന സേനയ്ക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close