കണ്ണൂർ

പങ്കാളിത്ത പെൻഷൻ ; കേരള എൻജിഒ സംഘ് ജില്ലാ കേന്ദ്രങ്ങളിൽ ഏകദിന ഉപവാസം നടത്തി.

കണ്ണൂർ : പങ്കാളിത്ത പെൻഷൻ പിണ്ടി തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് കേരള എൻ. ജി. ഒ സംഘ് ജില്ലാ കേന്ദ്രങ്ങളിൽ ഏകദിന ഉപവാസം നടത്തി . എൻ. ജി. ഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം. ടി മധുസൂദനൻ ഉദ്ഘാടനം ചെയ്തു

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ഇടതുസർക്കാർ വാക്കുപാലിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഏകദിന ഉപവാസം നടത്തിയത്. എത്രയേറെ സമരങ്ങൾ നടത്തിയിട്ടും സർക്കാർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് എം. ടി മധുസൂദനൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം. നാരായണൻ അധ്യക്ഷനായി. ബി. എം. എസ് ജില്ലാ പ്രസിഡണ്ട് സി. വി തമ്പാൻ മുഖ്യപ്രഭാഷണം നടത്തി. ആർ. കെ പ്രമോദ്, കെ. കെ വിനോദ് കുമാർ, ഷിജു പി, സജീവൻ ചാത്തോത്ത്, ടി എൻ പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close