ടെക്നോളജി

ഫോര്‍വേഡ് വീരന്മാര്‍ക്ക് എട്ടിന്റെ പണിയുമായി വാട്‌സ്ആപ്പ്

ഈ മാറ്റം വരുന്നതോടെ ഒരു സന്ദേശം ഒരേസമയം ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല.വാട്‌സ്ആപ്പ് മെസേജുകള്‍ ഒരേസമയം നിരവധിപേരിലേക്ക് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്ക് പൂട്ടിടാന്‍ ഒരുങ്ങി കമ്പനി. അഞ്ച് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ അനുവദിക്കുന്ന ഫീച്ചറില്‍ നിയന്ത്രണം കൊണ്ടുവരുമെന്നാണ് വാട്‌സ് ആപ്പ് വ്യക്തമാക്കിയിരിക്കുന്നത്. വാട്‌സ്ആപ്പ്ബീറ്റഇന്‍ഫോ (WABetaInfo) എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഈ മാറ്റം വരുന്നതോടെ ഒരു സന്ദേശം ഒരേസമയം ഒന്നില്‍ കൂടുതല്‍ ഗ്രൂപ്പിലേക്ക് ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല. അതായത് ഒരു തവണ ഒരു സന്ദേശം ഒരു ഗ്രൂപ്പിലേക്ക് മാത്രമായിരിക്കും പങ്കുവെയ്ക്കാന്‍ സാധിക്കുക. എന്നാല്‍ അഞ്ച് വ്യക്തികളുടെ ചാറ്റിലേക്ക് അവ ഒരേസമയം പങ്കുവെയ്ക്കുന്നതില്‍ തടസ്സമുണ്ടാകില്ലെന്നും വാട്‌സ്ആപ്പ് വ്യക്തമാക്കി. വാട്‌സ്ആപ്പിന്റെ 2.22.7.2 എന്ന വേര്‍ഷനിലായിരിക്കും പുതിയ മാറ്റം വരികയെന്നാണ് സൂചന.വാട്‌സ്ആപ്പ് വഴി വലിയ തോതില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു മാറ്റത്തിലേക്ക് കമ്പനി കടക്കുന്നതെന്നാണ് സുചന. പുതിയ നിയന്ത്രണം വരുന്നതോടെ അതിന് തടയിടാന്‍ സാധിക്കുമെന്നാണ് വാട്‌സ്ആപ്പ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close