കേരളം

വ്യാപാരി വ്യവസായി ഏകോപന സമിതി ജി.എസ്.ടി. ഓഫീസ് മാർച്ച്

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഇന്ന് ജി.എസ്.ടി. ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിക്കും. ടെസ്റ്റ് പർച്ചേസിന്റെ പേരിൽ ജി.എസ്.ടി. ഉദ്യോഗസ്ഥർ നടത്തുന്ന നിയമവിരുദ്ധ പരിശോധനയും പിഴയും ഒഴിവാക്കുക, 2017 മുതലുള്ള ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തിരിച്ചടക്കുന്നതിനുള്ള നോട്ടീസുകൾ പിൻവലിക്കുക, ജി.എസ്.ടി. റിട്ടേൺ ഫയലിലെയും ഇ-വേ ബില്ലിലെയും അപാകങ്ങൾ പരിഹരിക്കുക, സ്വർണ വ്യാപാര മേഖലയെ തകർക്കുംവിധമുള്ള നടപടി അവസാനിപ്പിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.

രാവിലെ 10.30-ന്‌ പാറക്കണ്ടിയിലുള്ള ജില്ലാ വ്യാപാര ഭവനിൽനിന്ന് മാർച്ച് ആരംഭിക്കും. ജില്ലാ പ്രസിഡന്റും സംസ്ഥാന ട്രഷററുമായ ദേവസ്യ മേച്ചേരി ഉദ്ഘാടനംചെയ്യും.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close