കേരളം

ഇന്നു മുതല്‍ 13 വരെ കെഎസ്‌ആര്‍ടിസി ബജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരമായി ആഘോഷിക്കും

തിരുവനന്തപുരം: ഇന്നു മുതല്‍ 13 വരെ കെഎസ്‌ആര്‍ടിസി ബജറ്റ് ടൂര്‍സ് വനിതാ യാത്രാ വാരമായി ആഘോഷിക്കും.

സംസ്ഥാനത്തുടനീളം വനിതകള്‍ക്കു മാത്രമായുള്ള വിനോദ യാത്രകളാണ് പദ്ധതിയിലുള്ളത്. വനിതാ ദിനത്തോടനുബന്ധിച്ചാണ് പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുന്നത്.

നിംസ് മെഡിസിറ്റി വനിതാ ജീവനക്കാര്‍ക്കായി മണ്‍റോതുരുത്ത്, സാബ്രാണിക്കോടി, തിരുമുല്ലവാരം ബീച്ച്‌ എന്നിവിടങ്ങളിലേക്ക് നടത്തുന്ന ട്രിപ്പാണ് ആദ്യത്തേത്. കോട്ടയം നവജീവന്‍ ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹക്കൂട്ടിലെ വനിതാ അന്തേവാസികള്‍ക്കായി വാഗമണ്ണിലേക്ക് സ്നേഹ സാന്ത്വന യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം 100 വനിതകള്‍ മാത്രമുള്ള ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി സഹകരിച്ച്‌ തീരദേശ വനിതകള്‍ പങ്കെടുക്കുന്ന 4 ദിവസം നീണ്ടു നില്‍ക്കുന്ന തിരുവനന്തപുരം – കോഴിക്കോട് യാത്ര നടത്തും. കൊച്ചി വണ്ടര്‍ലായുമായി സഹകരിച്ച്‌ 20 ട്രിപ്പുകളും നടത്തും. വനിതകള്‍ക്ക് സുരക്ഷിതമായും സൗകര്യപ്രദമായും ഉല്ലാസയാത്ര നടത്താമെന്ന സന്ദേശമാണ് ഇതുവഴി മുന്നോട്ടുവയ്ക്കുന്നത്.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close