ഇരിട്ടി
ഇരിട്ടി താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് കൈത്താങ്ങാവൻ ഗൂഗിൾപേ ചലഞ്ച് ഏഴിന്
ഇരിട്ടി: മലയോര മേഖലയിലെ വ്യക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്ന ഇരിട്ടി താലൂക്ക് ആശുപത്രിയിലെ കനിവ് ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് ഉദാരമതികളിൽ നിന്നും സഹായം സ്വരൂപിക്കാൻ നടത്തുന്ന ഗൂഗിൾ പേ ചലഞ്ച് ഏഴിന് നടക്കും. നഗരസഭയും ആസ്പത്രി വികസന സമിതിയും കനിവ് ഡിഡ്‌നി വെൽഫെയർ സൊസൈറ്റിയും കൈകോർത്താണ് ഉദാരമതികളിൽ നിന്നും പണം സ്വരൂപിക്കുന്നത്. മേഖലയിലെ സന്നദ്ധ സംഘടനകൾ, വ്യാപാരികൾ , പൊതുജനങ്ങൾ, സർക്കാർ ജീവനക്കാർ തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നും സഹായം തേടുന്നതിനാണ് ഗൂഡിൽപേ ചലഞ്ച് നടത്തുന്നത്. താലൂക്ക് ആസ്പത്രി ഡയാലിസിസ് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആറ് ഗ്രാമപയത്തുകളേയും പദ്ധതിയുടെ ഭാഗമാക്കും. നഗരസഭാ പരിധിയിൽ വാർഡ് തലത്തിലും ചലഞ്ച് വഴി പണം സ്വരൂപിക്കും . ഇരിട്ടി വ്യാപാരഭവനിൽ നടന്ന സംഘടക സമിതി യോഗത്തിൽ നഗരസഭ ചെയർപേഴ്‌സൺ കെ ശ്രീലത അധ്യക്ഷത വഹിച്ചു. താലൂക്കാസ്പത്രി സുപ്രണ്ട് പി .പി രവീന്ദ്രൻ, നഗരസഭാ വൈസ്. ചെയർമാൻ പി. പി ഉസ്മാൻ, നഗരസഭാ ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറി ചെയർപേഴ്‌സൺ കെ. സോയ, അംഗങ്ങായ എൻ.കെ. ഇന്ദുമതി , വി.പി. അബ്ദുൾ റഷീദ്, സംഘാടക സമിതി കൺവീനർ പി.അശോകൻ, കനിവ് ഭാരവാഹികളായ അയ്യൂബ് പൊയിലൻ, അജയൻ പായം, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ട്രേഡ് യൂണിയൻ ഭാരവാഹികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. താലൂക്ക് ആസ്പത്രി ഡയാലിസിസ് യൂണിറ്റിൽ നിന്നും ഇതുവരെയായി 7300ഓളം പേർക്ക് ഡയാലീസിസ് നടത്തി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെയും പൊതുജനങ്ങളുടേയും സഹായത്തോടെയാണ് ഡയാലിസിസ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇപ്പോൾ ദിനം പ്രതി 20 പേർക്കാണ് ഡയാലിസിസ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം ഒരു യൂണിറ്റ് മാത്രമാണ് പ്രവർത്തിപ്പിക്കുന്നുള്ളു. ഇതിന്റെ പ്രവർത്തനത്തിനും ജീവനക്കാരുടെ ശബളത്തിനും മറ്റുമായി 30ലക്ഷത്തോളം രൂപ ഒരു വർഷം ചിലവ് വരും.നിരവധി പേരാണ് ഡയാലിസിസിനായി അപേക്ഷ നൽകിയിരിക്കുന്നത്. രണ്ട് യൂണിറ്റുകൂടി പ്രവർത്തിപ്പിച്ചാൽ 40പേർക്ക് കൂടി ഡയാലിസിസ് നൽകാനാവും. ഇതിനായി കൂടുതൽ ജീവനക്കാരെ നിയമിക്കണം. ഇതോടൊപ്പം അധിക ചിലവും കണ്ടെത്തുന്നതിനാണ് ഗൂഗിൾപേ ചലഞ്ച് നടത്തുന്നത്. ഇതിനായി നഗരസഭയുടേയും താലൂക്ക് ആസ്പത്രിയുടേയും കനിവ് ഡയാലിസിസ് സൊസൈറ്റിയുടേയും നേതൃത്വത്തിൽ ഇരിട്ടി എസ്.ബി.ഐയിൽ അ്ക്കൗണ്ടും തുടങ്ങിയിട്ടുണ്ട് .