ഇരിട്ടി

ആറളം എടവന സിദ്ദീഖ് ജുമാ മസ്ജിദ് കമ്മിറ്റി നിർമ്മിച്ച മദ്രസ്സ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു

ഇരിട്ടി: വ്യക്തി വിശുദ്ധിയിലൂടെ സാമുഹ്യ സംസ്കരണത്തിനാവശ്യമായ ശ്രമകരമായ ദൗത്യം ഏറ്റെടുക്കുകയാണ് പ്രബോധകൻ്റെ കടമയെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പേരോട് അബ്ദുൾ റഹ്മാൻ സഖാഫി. ആറളം എടവന സിദ്ദീഖ് ജുമാ മസ്ജിദ് കമ്മിറ്റി നിർമ്മിച്ച മദ്രസ്സ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ആറളം മഹല്ല് ഖത്തീബ് അബ്ദുൾ അസീസ് ബാഖവി അധ്യക്ഷനായി. സയ്യിദ് അബൂബക്കർ ചെറിയ കോയ തങ്ങൾ പ്രാർത്ഥന നടത്തി. സയ്യിദ് മുല്ലക്കോയ തങ്ങൾ, ഇസ്റഡയറക്ടർ സജീർ ബുഖാരി, പഞ്ചായത്ത് അംഗം സി. അബ്ദുൾ നാസർ,യൂസഫ് ദാരിമി, മുഹിയിദ്ദൻ സഖാഫി, ഷംസുദ്ദിൻ മദനി, അബ്ദുൾ ഖാദർ ഹാജി, പി.പി.മുസ്ഥഫ ഹാജി, സി. സാജിദ് മാസ്റ്റർ, പി. അബ്ദുൾറഹ്മാൻ ഹാജി, ഇ.കെ.മുജീബ്, പി.പി.ഹംസ, പി.കെ.അഷ്റഫ്, പി.കെ നൗഷാദ് മാസ്റ്റർ, ടി.കെ.ഷഫീർ, എന്നിവർ പ്രസംഗിച്ചു.അബ്ദുള്ള സലിം വാഫി മതപ്രഭാഷണം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close