വിനോദസഞ്ചാരം

പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി

പൊന്മുടി, കല്ലാര്‍, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ഏര്‍പ്പെടുത്തി. www.keralaforestecotourism എന്ന വെബ്സൈറ്റില്‍ വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാം. സൈറ്റില്‍ നിന്ന് ലഭിക്കുന്ന ഇ -ടിക്കറ്റ് ഉപയോഗിച്ച്‌ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്താവുന്നതാണ്. സന്ദര്‍ശകര്‍ ഓണ്‍ലൈന്‍ ആയി തുക ഒടുക്കി സൈറ്റില്‍ നിന്നും ലഭ്യമാക്കുന്ന ഇ -ടിക്കറ്റ് പ്രിന്റ് എടുത്തോ, മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തോ സൂക്ഷിക്കേണ്ടതാണ്. ഇപ്രകാരം ഹാജരാക്കേണ്ടതായ ഇ -ടിക്കറ്റിന് പകരമായി ടിക്കറ്റ് തുക ഒടുക്കിയതായി കാണിക്കുന്ന മറ്റു രേഖകളൊന്നും പ്രവേശനത്തിന് അംഗീകരിക്കുന്നതല്ലെന്ന് തിരുവനന്തപുരം ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close