കണ്ണൂർ

ജില്ലയിൽ 157072 കുഞ്ഞുങ്ങൾക്ക് പോളിയോ നൽകി

കണ്ണൂർ∙ ജില്ലയിൽ 157072 കുഞ്ഞുങ്ങൾക്ക് ഇന്നലെ പോളിയോ വാക്സിനേഷൻ നൽകി. ജില്ലയിലെ 5 വയസ്സിൽ താഴെയുള്ള ആകെ കുട്ടികളുടെ 85.63 ശതമാനമാണിത്. 1138 അതിഥിത്തൊഴിലാളികളുടെ കുട്ടികളും ഇന്നലെ വാക്സീൻ സ്വീകരിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 1880 ബൂത്തുകളും 48 ട്രാൻസിറ്റ് ബൂത്തുകളും 98 മൊബൈൽ ബൂത്തുകളുമാണ് പ്രവർത്തിച്ചത്. .

ജില്ലാ ആശുപത്രിയിൽ നടന്ന പരിപാടിയിൽ ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.എം.പ്രീത അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.പി.കെ.അനിൽ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.കെ.രത്നകുമാരി, ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ.എം.കെ.ഷാജ്, ജില്ലാ ആർ സി എച്ച് ഓഫിസർ (ഇൻ ചാർജ്) ഡോ.ബി.സന്തോഷ്, ജില്ലാ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ.വി.ലേഖ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close