Uncategorized

യുദ്ധം ഇല്ല; ഉപരോധം കടുപ്പിച്ച് അമേരിക്ക.

വാഷിങ്ടണ്‍: യുക്രെയ്ന്‍ അധിനിവേശം ആരംഭിച്ച റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച്‌ അമേരിക്ക. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നാലു റഷ്യന്‍ ബാങ്കുകളെ കൂടി ഉപരോധത്തില്‍ ഉള്‍പ്പെടുത്തി. അമേരിക്കയിലുള്ള റഷ്യയുടെ എല്ലാ സമ്ബത്തും മരവിപ്പിക്കും. എന്നാല്‍, റഷ്യയിലേക്ക് സൈന്യത്തെ അയക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്നില്‍ റഷ്യന്‍ അധിനിവേശം തുടങ്ങിയ ശേഷമുള്ള തന്‍െറ ആദ്യ പ്രതികരണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെതിരെ രൂക്ഷ വിമര്‍ശനമാണ് ജോ ബൈഡന്‍ നടത്തിയത്. പുടിനാണ് യുദ്ധം തെരഞ്ഞെടുത്തത്, അതിന്‍െറ പ്രത്യാഘാതവും റഷ്യ നേരിടണമെന്ന് ബൈഡന്‍ പറഞ്ഞു. നാറ്റോ അംഗരാജ്യങ്ങള്‍ക്ക് സംരക്ഷണം നല്‍കും. ഈ സാഹചര്യത്തില്‍ എണ്ണ കമ്ബനികള്‍ വിലകൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close