Uncategorized

വിശ്വസുന്ദരിയായി ഇന്ത്യയുടെ ഹര്‍നാസ് സന്ധു; നേട്ടം 21 വര്‍ഷത്തിന് ശേഷം.

ജറുസലേം: മിസ് യൂണിവേഴ്‌സ് 2021 കിരീടം ചൂടി ഇന്ത്യയുടെ ഹര്‍നാസ് സന്ധു. 21കാരിയായ ഹര്‍നാസിലൂടെ 21 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്.

പഞ്ചാബ് സ്വദേശിയാണ് ഹര്‍നാസ് സന്ധു. 2000ത്തില്‍ ലാറ ദത്തയാണ് അവസാനമായി രാജ്യത്തിനായി മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്.

കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് ആന്‍ഡ്രിയ മേസ ഹര്‍നാസിനെ കിരീടമണിയിച്ചു. പാരഗ്വ മത്സരാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കന്‍ സുന്ദരിയാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മൂന്നാമതെത്തിയത്.

നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന യുവതികളോട് ഇപ്പോള്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടാന്‍ എന്ത് ഉപദേശം നല്‍കുമെന്നായിരുന്നു അവസാന ചേദ്യം. ഈ ചോദ്യത്തെ ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഹാര്‍നസ് കിരീടം ചൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close