കണ്ണൂർ

കണ്ണൂർ പയ്യന്നൂർ റൂട്ടിൽ സ്വകാര്വ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പയ്യന്നൂര്‍:ബസ്ജീവനക്കാരെ കേളേജ് വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയപാതയില്‍ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്.ഇന്നുരാവിലെ പെട്ടെന്നുള്ള പ്രതിഷേധം യാത്രക്കാരെ പെരുവഴിയിലാക്കി.

ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പയ്യന്നൂര്‍ കോളേജ് സ്‌റ്റോപ്പില്‍ ബസ് കയറാന്‍ നിന്നിരുന്ന വിദ്യാര്‍ഥികളെ കയറ്റിയില്ല എന്ന പരാതികളുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ബൈക്കുകളില്‍ പിന്തുടര്‍ന്ന് ഏഴിലോടും പിലാത്തറയിലുമായി ബസുകളെ തടഞ്ഞുനിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് ബസ് ജിവനക്കാരുടെ പരാതി. ഒനിക്‌സ്, ഫാത്തിമ എന്നീ ബസുകളുടെ ഡ്രൈവര്‍മാര്‍ക്കാണ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. ഇതേതുടര്‍ന്നാണ് കണ്ണൂര്‍-പയ്യന്നൂര്‍ ദേശീയപാതയില്‍ സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസുകള്‍ ഇന്നുരാവിലെ എട്ടരയോടെ ഓട്ടം നിര്‍ത്തിവെച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close