കേരളം

മർദ്ദനമേറ്റ രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.

കൊച്ചി: രണ്ടര വയസുകാരിക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുടുംബത്തിനൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ ഒളിവില്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുത്തങ്ങയിലാണ് ഏറ്റവുമൊടുവില്‍ ടവര്‍ ലൊക്കേഷന്‍ കണ്ടത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

അതേസമയം കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ഞായറാഴ്ച വൈകിട്ടാണ് രണ്ടരവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് ആന്റണി ടിജിന്‍ പൊലീസുമായി സംസാരിച്ചിരുന്നു.

കുട്ടിയുടെ അമ്മയുടെ സഹോദരിയ്ക്കും മകനും ഒപ്പം ഞായറാഴ്ച രാത്രിയാണ് ഇയാള്‍ ഒളിവില്‍ പോയത്. കാറില്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു. കുട്ടിയുടെ അമ്മയും സഹോദരിയും കുറേ നാളുകളായി ഭര്‍ത്താക്കന്മാരുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ്. രണ്ടര വയസുകാരിയുടെ പിതാവ് ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close