ഇരിട്ടി

മലയോര ഹൈവേയിൽ വേങ്കുന്ന് കവലയിൽ അപകടങ്ങൾ പതിവാകുന്നു.

ശ്രീകണ്ഠപുരം∙വേങ്കുന്ന് കവലയിൽ അപകടങ്ങൾ നിത്യസംഭവമായി മാറുന്നു. ചെറുപുഴ മുതൽ ഇരിട്ടി വരെയുള്ള മലയോര ഹൈവേയുടെ ഭാഗമാണ് ഈ സ്ഥലം. ഏതാണ്ട് എല്ലാ ദിവസവും ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ നടക്കുന്നു. ബൈക്ക്, ഓട്ടോ അപകടങ്ങൾ പതിവായി മാറിയിരിക്കുകയാണ്. ഗുരുതരമായി പരുക്കേറ്റവർ ഒട്ടേറെയാണ്. പിഡബ്ല്യുഡിയുടെ ഭാഗത്ത് നിന്ന് ഇടപെടൽ വേണം എന്ന ആവശ്യം വ്യാപകമായി. തളിപ്പറമ്പ് ഭാഗത്ത് നിന്ന് ചെമ്പേരിയിലേക്ക് വരുന്ന റോഡിൽ ഇവിടെ വലിയ ഇറക്കമാണ്.

കുടിയാൻമലയിൽ നിന്ന് വരുന്ന വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഈ റോഡ് വ്യക്തമായി കാണാൻ കഴിയാറില്ല. പെട്ടെന്ന് ഇവിടെ എത്തുന്നവർ പതിവായി അപകടത്തിൽപ്പെടുകയാണ്. ഈ കവല വീതി കൂട്ടി ഇവിടെ ഡിവൈഡർ പണിയണം. കഴിഞ്ഞ ദിവസം രാവിലെ വീണ്ടും അപകടം നടന്നു. കുടിയാൻമല റോഡിന്റെ മെക്കാഡം ടാറിങ് നടത്തിയിട്ടുണ്ട്. ഇപ്പോൾ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങളുടെ എണ്ണവും കൂടുതലാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close