കേരളം

ആറ്റുകാല്‍ പൊങ്കാല നാളെ.

ആറ്റുകാല്‍ പൊങ്കാല നാളെ നടക്കും. രാവിലെ 10.50 നാണ് പൊങ്കാലയുടെ ചടങ്ങായ അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.20 ന് പൊങ്കാല നിവേദിക്കും.കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ കൊല്ലത്തിന് സമാനമായി ഇക്കുറിയും ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നത്.

ഭക്തര്‍ക്ക് വീടുകളില്‍ ഈ സമയത്ത് പൊങ്കാലയിടാം.കണ്ണകീ ചരിതത്തില്‍ പാണ്ഡ്യ രാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റം പാട്ടുകാര്‍ അവതരിപ്പിച്ചു കഴിഞ്ഞാലുടന്‍ ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിക്കും. ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്കു കൈമാറും. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പിലും സഹ മേല്‍ശാന്തി അഗ്നി പകരുന്നതോടെ പൊങ്കാലയ്ക്കു തുടക്കമാകും. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല.

ക്ഷേത്ര പരിസരത്ത് പൊങ്കാല ഇടാന്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിയിരുന്നെങ്കിലും 1500 പേരെ തെരഞ്ഞെടുക്കുന്നത് പ്രായോഗികമല്ലെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. കോവിഡ് ലക്ഷണമുള്ളവര്‍ക്കു ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close