സിനിമ

മൈക്കിളിന്റെ വരവറിയിച്ച് അമൽ നീരദ്; ‘ഭീഷ്മപർവ്വം’ മാർച്ച് 3 ന് റിലീസ് ചെയ്യും.

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബിഗ്ബിക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വ്വത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം മാര്‍ച്ച്‌ 3ന് വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങുമെന്നും സംവിധായകന്‍ അമല്‍ നീരദ് അറിയിച്ചു.

ചിത്രത്തില്‍ മൈക്കിള്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്റെ സംവിധാന സഹായിയാണ് ദേവദത്ത്. പി.ടി.രവിശങ്കറാണ് അഡീഷണല്‍ സ്‌ക്രീന്‍പ്ലേ. ആര്‍.ജെ മുരുകന്‍(മനു ജോസ്) അഡീഷണല്‍ ഡയലോഗും. ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ സംവിധായകന്‍ നേരത്തെ പങ്കുവെച്ചിരുന്നു. നദിയാ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ലെന തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്. ബിലാല്‍ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രന്‍ ആയിരുന്നു. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിച്ചിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close