കണ്ണൂർ

കണ്ണൂർ കോർപ്പറേഷൻ പടന്നപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് പൈപ്പിടൽ പ്രവർത്തി ആരംഭിച്ചു.

കണ്ണൂർ കോർപ്പറേഷൻ പടന്നപ്പാലത്ത് ആധുനികരീതിയിൽ 23.60 കോടി രൂപ ചെലവിൽ നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പിടൽ പ്രവർത്തി ഉദ്ഘാടനം പയ്യാമ്പലം പോസ്റ്റ് ഓഫീസ് റോഡിൽ മേയർ അഡ്വ. ടി.ഒ. മോഹനൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ കെ.ഷബീന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം.പി.രാജേഷ്, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ കെ.സുരേഷ്, പി.വി.ജയസൂര്യൻ, എ.കുഞ്ഞമ്പു, എക്സിക്യൂട്ടീവ് എഞ്ചിനീയർ പി. പി വത്സൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.വി.ബിജു തുടങ്ങിയവർ സംബന്ധിച്ചു.

കണ്ണൂർ കോർപ്പറേഷന്റെ കാനത്തൂർ, താളിക്കാവ് വാർഡുകളിലായി 13.7 കിലോമീറ്റർ നീളത്തിലാണ് പൈപ്പിടൽ പ്രവർത്തി നടത്തുന്നത്. ദിവസം 10 ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള പ്ലാന്റിന്റെ നിർമ്മാണജോലികൾ പടന്നപ്പാലത്ത് പുരോഗമിച്ചു വരികയാണ്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close