കേരളം

ബസിൽ പണം കവരാൻ ശ്രമം; തമിഴ്നാട് സ്വദേശിനികൾ പിടിയിൽ.

കെ.എസ്.ആര്‍.ടി.സി ബസില്‍ മധ്യവയസ്കയുടെ പണമടങ്ങിയ പഴ്സ് കവരാന്‍ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശിനികളെ യാത്രക്കാര്‍ പിടികൂടി പൊലീസിനു കൈമാറി. തമിഴ്നാട് തെങ്കാശി സ്വദേശിനികളായ സെല്‍വി (32), പ്രിയ (30) എന്നിവരാണ് പിടിയിലായത്. കൊല്ലം-പുനലൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കൊട്ടാരക്കര സ്റ്റാന്‍്റിലായിരുന്നു സംഭവം. മധ്യവയസ്കയുടെ പഴ്സ് കവര്‍ന്ന സെല്‍വി അത് പ്രിയക്കു കൈമാറി. പ്രിയയുടെ കൈയ്യില്‍ നിന്നും പഴ്സ് നിലത്തു വീണപ്പോഴാണ് മധ്യവയസ്ക തന്‍്റെ പഴ്സ് നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നത്. തുടര്‍ന്ന് മറ്റു യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു. യാത്രക്കാര്‍ ബസിന്‍്റെ ഡോറുകള്‍ അടക്കുകയും പിങ്ക് പൊലീസില്‍ വിവരമറിയിയിക്കുകയുമായിരുന്നു. പൊലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍്റ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close