കണ്ണൂർ

പുതിയതെരു ടൗണിൽ നാളെ കടയടപ്പ് സമരം.

അശാസ്ത്രീയമായ ദേശീയപാത വികസനത്തിനെതിരെ സംയുക്ത വ്യാപാരി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ നാളെ പുതിയതെരു ടൗണിൽ വ്യാപാരികൾ കടകൾ അടച്ച് കരിദിനം ആചരിക്കും. രാവിലെ മുതൽ മുഴുവൻ സമയവും നടക്കുന്ന കടയടപ്പ് സമരത്തിൽ മന്ന മുതൽ പൊടിക്കുണ്ട് വരെയുള്ള വ്യാപാരികൾ പങ്കാളികളാവും.
റോഡ് വീതി കൂട്ടുന്നതിനായി വ്യാപാരികൾ മുന്നോട്ടു വച്ച നിർദേശങ്ങൾ അംഗീകരിക്കുക, കണ്ണൂർ ബൈപാസ് തുറന്നു കൊടുക്കുന്നതു വരെ പുതിയതെരു വിലൂടെയുള്ള സിറ്റി റോഡ് പദ്ധതി നിർത്തി വെക്കുക , ചില താൽപര്യങ്ങൾ മുൻനിർത്തി അലൈൻമെന്റിൽ കൃത്രിമം നടത്തുന്നത് അവസാനിപ്പിക്കുക, വ്യാപാരികളെ തെരുവിൽ ഇറക്കിയുള്ള വികസനം ഉപേക്ഷിക്കുക , വ്യാപാരികൾ വികസനത്തിന് എതിരാണന്ന കുപ്രചാരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കരിദിനം ആചരിക്കുന്നത് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close