കണ്ണൂർ

മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാറ് ഡിവൈഡറിലിടിച്ച് കയറി അപകടം.

മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാറ് ഡിവൈഡറിലിടിച്ച് കയറി അപകടം. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാരഥികളായ രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്.ഇന്നു രാവിലെ 10 :20 ഓടെ കണ്ണൂർ താണ വാട്ടർ അതോറിറ്റി ഓഫീസിന് മുൻവശമായിരുന്നു അപകടം.

ആർക്കും പരിക്കില്ല മേലേ ചൊവ്വ ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നKL 58 K 6092 നമ്പർ കാറാണ് നിയന്ത്രണം വിട്ട് ഡിവൈഡറിനു മുകളിലേക്ക് ഇടിച്ച് കയറി അപകടത്തിൽപ്പെട്ടത്. ഭാഗ്യത്തിന് മറ്റ് അപായങ്ങളൊന്നും ഉണ്ടായില്ല.

അപകട വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ക്രെയിൻ കൊണ്ടുവന്ന് അപകടത്തിൽപ്പെട്ട കാറ് റോഡിൽ നിന്ന് എടുത്ത് മാറ്റി. അപകടത്തെ തുടർന്ന് അൽപ്പസമയം ഗതാഗതം തടസ്സപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close