ഇരിട്ടി

സുധാകനിൽ നിന്ന് വരുന്നത് ഗോഡ്സെയുടെ ശബ്ദമെന്ന് കോടിയേരി.

ഇരിട്ടി: ഗാന്ധിയൻ പാർട്ടിയെന്ന് പറയുന്ന കോൺഗ്രസിൻ്റെ ഇപ്പോഴത്തെ സംസ്ഥാന പ്രസിഡണ്ടിൽ നിന്നും പുറത്തു വരുന്നത് ഗോഡ്സെയുടെ ശബ്ദമാണെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
സി.പി.എം. തില്ലങ്കേരി നോർത്ത് ലോക്കൽ കമ്മിറ്റിക്ക് വേണ്ടി തെക്കംപൊയിലിൽ നിർമ്മിച്ച തില്ലങ്കേരി രക്തസാക്ഷി മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണ്ടകളാൽ നയിക്കപ്പെടുന്ന പ്രസ്ഥാനമാക്കി കോൺഗ്രസിനെമാറ്റാനാണ് സുധാകരൻ ശ്രമിക്കുന്നത്. ബംഗാളിൻ്റെ ചരിത്രം പറഞ്ഞ് സി.പി.എമ്മിനെ എഴുതിതള്ളുന്നവർ ബംഗാളിൻ്റെ ചരിത്രം പഠിക്കാൻ തയ്യാറാകണം. മറ്റ് സംസ്ഥാനങ്ങളിൽ സിൽവർ ലൈൻ പദ്ധതിയെ എതിർക്കാത്ത കോൺഗ്രസും ബി.ജെ.പി.യും കേരളത്തിൽ മാത്രം എതിർപ്പുമായി രംഗത്ത് വരുന്നത് പദ്ധതി യാഥാർത്ഥ്യമായാൽ എൽ ഡി.എഫിന് ലഭിക്കുന്ന ജനകീയ അംഗികാരം ഭയന്നാണെന്നും കോടിയേരി പറഞ്ഞു, ഏരിയാ സെക്രട്ടറി എൻ.വി. ചന്ദ്രബാബു അധ്യക്ഷനായി, തില്ലങ്കേരി രക്തസാക്ഷികളുടെ നാമധേയ ഡിജിറ്റൽ ബോർഡ് പ്രകാശനം ,കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനും
രക്തസാക്ഷി ബിജൂട്ടിയുടെ ഫോട്ടോ അനാഛാദനം ജില്ലാ കമ്മിറ്റി അംഗം എം..വി.സരളയും കമ്പ്യൂട്ടർ സ്വിച്ച് ഓൺ കർമ്മം ജില്ലാ കമ്മിറ്റി അംഗം ചന്ദ്രബാബുവും നിർവ്വഹിച്ചു.
ടി. കൃഷ്ണൻ, സി.വി. ശശീന്ദ്രൻ, എം.വി. സരള, കെ.ഭാസ്കരൻ മാസ്റ്റർ, പി. സുരേഷ് ബാബു, കെ. എ ഷാജി, അണിയേരി ചന്ദ്രൻ, പി.കെ.മുഹമ്മദ്, സരീഷ് പൂമരം, ലോക്കൽ സെക്രട്ടറി കൈതേരി മുരളീധരൻ, മുഹമ്മദ് സിറാജ്,
എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close