കേരളം

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബെറിഞ്ഞു.

തിരുവനന്തപുരം: നെയ്യാറ്റിൻകര ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബെറിഞ്ഞു. രാവിലെ 11 മണിക്കാണ് സംഭവം. ആർക്കും പരിക്കില്ല. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ജീപ്പിന്‍റെ ചില്ലുകൾ തകർന്നു.
ബിയർ കുപ്പിയിൽ പെട്രോൾ നിറച്ച് കത്തിച്ച് എറിയുകയായിരുന്നു. മറ്റൊരു കുപ്പി കൂടി എറിഞ്ഞെങ്കിലും ഇതിന് തീപിടിച്ചില്ല. പൊലീസുകാർ എത്തുമ്പോഴേക്കും പ്രതികൾ ബൈക്കിൽ സ്ഥലംവിട്ടു. പൊലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
ആര്യങ്കോട് മേഖലയിൽ കഞ്ചാവ് മാഫിയ പിടിമുറുക്കിയ സാഹചര്യത്തതിൽ ഇവർക്കെതിരെ നടപടിയെടുക്കാനുള്ള ഊർജിത ശ്രമം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പകവീട്ടലാണ് അക്രമണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ രാത്രിയും സ്റ്റേഷൻ ആക്രമിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. അത് വിജയിക്കാത്തതിനാലാണ് ഇന്ന് വീണ്ടും ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. കേസ് എടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close