കണ്ണൂർ

അനധികൃത ടാക്സി സര്‍വീസുകാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്.

അനധികൃത ടാക്സി സര്‍വീസുകാരെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഓപ്പറേഷന്‍ ഹാലോ ടാക്സി എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തും. നാളെ മുതല്‍ പരിശോധന തുടങ്ങും. അനധികൃത ടാക്സി സര്‍വീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അനധികൃത ടാക്സി വ്യാപകമാണെന്ന പരാതി നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജുവിന് ലഭിച്ചിരുന്നു. ഈ പരാതി പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി നിര്‍ദേശവും നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷന്‍ ഹാലോ ടാക്സി എന്ന പേരില്‍ പ്രത്യേക പരിശോധന ആരംഭിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. നാളെ മുതല്‍ തുടങ്ങുന്ന പരിശോധന ഈ മാസം 22 വരെ നീളും.

അനധികൃതമായി സര്‍വീസ് നടത്തുന്ന ടാക്സികള്‍ക്കെതിരെയും വാടകയ്ക്ക് വിളിച്ചിട്ട് പോകാത്ത വാഹനങ്ങള്‍ക്കെതിരെയും കടുത്ത നടപടിയെടുക്കണമെന്ന് അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.മാത്രമല്ല പ്രൈവറ്റ് വാഹനങ്ങള്‍ അനധികൃതമായി സ്ഥാപനങ്ങളില്‍ വാടകയ്ക്ക് ഉപയോഗിക്കുന്നുവെന്ന് കണ്ടത്തലുണ്ട്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close