കണ്ണൂർ

കോവിഡ് വ്യാപനം; ബാങ്ക് സർവീസ് നിർത്തിവച്ചു.

പയ്യന്നൂർ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. തെക്കേ ബസാറിൽ പ്രവർത്തിക്കുന്ന എസ്ബിഐ ശാഖയിൽ കസ്റ്റമർ സർവീസ് നിർത്തിവച്ചു. ജീവനക്കാർക്ക് കോവിഡ് ആയതുകൊണ്ടാണ് നിർത്തിവച്ചതെന്ന് ബാങ്ക് അധികൃതർ ബാങ്കിന് മുന്നിൽ പതിച്ച അറിയിപ്പിൽ വ്യക്തമാക്കി. 16 ജീവനക്കാരിൽ 10 പേരും കോവിഡ് പോസിറ്റീവാണ്. ശനിയാഴ്ച വരെ ഈ ബാങ്ക് പ്രവർത്തിച്ചിരുന്നു.

ഇവർക്കൊപ്പം ജോലി ചെയ്ത 6 ജീവനക്കാർക്കൊപ്പം മറ്റ് ബാങ്കുകളിൽ നിന്ന് വന്ന 2 ഓഫിസർമാരും ചേർന്ന് ഇടപാടുകാരെ അകത്ത് കയറ്റാതെ ബാങ്ക് പ്രവർത്തിപ്പിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളൊന്നും ഇവിടെ ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close