ഇരിട്ടി

സീനിയർ സിറ്റിസൺ ഫോറം ധർണ്ണ നടത്തി.

ഇരിട്ടി : വയോജനങ്ങൾക്കുള്ള റെയിൽ യാത്രാക്കൂലിയിളവ് പിൻവലിച്ചതിനെതിരെയും , യാത്രാക്കൂലിയിളവ് പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ടും സീനിയർ സിറ്റിസൺ ഫോറം ഇരിട്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടി പോസ്റ്റാഫീസിന് മുമ്പിൽ ധർണ്ണാസമരം നടത്തി. ധർണ്ണ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. സീനിയർ സിറ്റിസൺ ഫോറം ഇരിട്ടി ബ്ലോക്ക് കമ്മറ്റി ചെയർമാൻ എ. എം. മാത്യു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മറ്റി സെകട്ടറി എ.എൻ. സുകുമാരൻ, ഇരിട്ടി മുനിസിപ്പൽ കൗൺസിലർ വി.പി. റഷീദ്, സീനിയർ സിറ്റിസൺ ഫോറം ഭാരവാഹികളായ ജോസഫ് കോക്കാടൻ, മാലൂർ പി.കുഞ്ഞികൃഷ്ണൻ, എൻ. വി. രവീന്ദ്രൻ, പി.വി. നാരായണൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close