ഇരിട്ടി

തില്ലങ്കേരി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ സൗഹൃദ പഞ്ചായത്തായി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ക്യാമ്പയിന് തുടക്കമായി.

തില്ലങ്കേരി: പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ സൗഹൃദ പഞ്ചായത്തായി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ക്യാമ്പയിന് തുടക്കമായി. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്റെ ഭാഗമായി ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായത്തോടെ വിവിധ പരീശീലനം, പരാതിപ്പെട്ടി സ്ഥാപിക്കല്‍, കൂട്ടയോട്ടം, ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ,ജന്റര്‍ സൗഹൃദ നയരേഖ പ്രഖ്യാപനം, മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ നടക്കും. പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന സ്ത്രീ സൗഹൃദ പഞ്ചായത്തായി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ക്യാമ്പയിന്‍ ഉദ്ഘാടനവും ലോഗോ പ്രകാശനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിദ്ധന്റ്  ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് പി. ശ്രീമതി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം  സനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അണിയേരി ചന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ പി.കെ.രതീഷ്, കെ.വി.ആശ, എന്‍. മനോജ്, പി.ഡി. മനീഷ, വി. വിമല, ആനന്ദവല്ലി, എം.അക്ഷയ, കെ.എ. ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close