ഇരിട്ടി

കാട്ടുപന്നി കുറുകെ ചാടി; ഇരുചക്ര വാഹന യാത്രികർക്ക് പരുക്ക്.

ഇരിട്ടി ∙ ഇരുചക്ര വാഹനത്തിനു കുറുകെ കാട്ടുപന്നി ചാടി വാഹനത്തിൽ നിന്നു വീണ് രണ്ടു യുവാക്കൾക്കു പരുക്ക്. കീഴ്പ്പള്ളി സ്വദേശികളായ അബ്ദുൽ റഹീം, സഫൽ മുഹമ്മദ് എന്നിവർക്കാണു പരുക്കേറ്റത്.   ശനിയാഴ്ച രാത്രി ഇരിട്ടിയിൽ നിന്നു കീഴ്പ്പള്ളിയിലെ വീട്ടിലേക്കു പോവുകയായിരുന്ന സഫൽ മുഹമ്മദും അബ്ദുൽ റഹീമും സഞ്ചരിച്ച വാഹനത്തിനു കുറുകെ നെടുമുണ്ടയിലാണു കാട്ടുപന്നി കുറകെ ചാടിയത്.തെറിച്ചു വീണ ഇരുവരെയും ഇരിട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. റഹീമിന്റെ കൈയ്ക്കും സഫലിന്റെ കാലിനുമാണു പരുക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close