കേരളം

കുഞ്ഞിനെ തട്ടിയെടുത്തത് സുഹൃത്തിനൊപ്പം ജീവിക്കാൻ; നീതു റിമാൻഡിൽ.

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നും ന​വ​ജാ​ത ശി​ശു​വി​നെ ത​ട്ടി​കൊ​ണ്ടു പോ​യ കേ​സി​ല്‍ പി​ടി​യി​ലാ​യ നി​തു​വി​നെ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.

ഏ​റ്റു​മാ​നൂ​ര്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. നീ​തു​വി​നെ 14 ദി​വ​സം ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത​തു സു​ഹൃ​ത്തി​നൊ​പ്പം ജീ​വി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണെന്നാണ് നീതു പോലീസിന് നല്‍കിയ മൊഴി. സു​ഹൃ​ത്ത് ഇ​ബ്രാ​ഹിം ബാ​ദു​ഷാ​യു​മാ​യു​ള്ള ബ​ന്ധം ത​ക​രാ​തി​രി​ക്കു​ന്ന​തി​നാ​യി​ട്ടാ​യി​രു​ന്നു കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ വാ​ര്‍​ഡി​ല്‍ എ​ത്തി കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത് ഹോ​ട്ട​ലി​ല്‍ എ​ത്തി​യ നീ​തു ആ​ദ്യം ചെ​യ്ത​തു കു​ഞ്ഞി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ള്‍ സു​ഹൃ​ത്ത് ഇ​ബ്രാ​ഹിം ബാ​ദു​ഷാ​യ​ക്കു അ​യ​ച്ചു കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ഇ​ബ്രാ​ഹിം ബാ​ദു​ഷ​യെ​യും അ​യാ​ളു​ടെ കു​ടും​ബ​ത്തെ​യും നീ​തു​രാ​ജ് വി​ഡി​യോ കോ​ള്‍ ചെ​യ്തു. താ​ന്‍ പ്ര​സ​വി​ച്ച കു​ഞ്ഞാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടാ​ണു ഫോ​ട്ടോ അ​യ​ച്ചു കൊ​ടു​ത്ത​ത്. കു​ഞ്ഞി​നെ സ്വ​ന്തം കു​ട്ടി​യാ​യി വ​ള​ര്‍​ത്താ​ന്‍ ത​ന്നെ​യാ​യി​രു​ന്നു നീ​തു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണ്. നീ​തു ര​ണ്ടു വ​ര്‍​ഷ​മാ​യി ഇ​ബ്രാ​ഹി​മു​മാ​യി അ​ടു​പ്പ​ത്തി​ലാ​ണ്. ഇ​വ​ര്‍ ടി​ക് ടോ​ക് വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. വി​വാ​ഹ മോ​ചി​ത​യാ​ണെ​ന്നാ​ണ് നി​തു സു​ഹൃ​ത്തി​നോ​ട് പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​വ​ര്‍ ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​യ​തോ​ടെ സു​ഹൃ​ത്ത് നി​തു​വി​ന്‍റെ വീ​ട്ടി​ലെ നി​ത്യ സ​ന്ദ​ര്‍​ശ​ക​നാ​യി മാ​റു​ക​യും ചെ​യ്തു. ഇ​തി​നി​ട​യി​ല്‍ നി​തു ഗ​ര്‍​ഭ​ണി​യാ​യി. ഭ​ര്‍​ത്താ​വി​ല്‍ നി​ന്നും ഗ​ര്‍​ഭി​ണി​യാ​യെ​ന്നും ഭ​ര്‍​ത്താ​വി​നോ​ടും സു​ഹൃ​ത്തി​ല്‍​നി​ന്നാ​ണെ​ന്നു സു​ഹൃ​ത്തി​നോ​ടും പ​റ​ഞ്ഞു. പി​ന്നീ​ട് ഗ​ര്‍​ഭം അ​ല​സി പോ​യെ​ങ്കി​ലും വി​വ​രം ഭ​ര്‍​ത്താ​വി​നോ​ട് മാ​ത്ര​മേ പ​റ​ഞ്ഞി​രു​ന്നു​ള്ളു. ഇ​ക്കാ​ര്യം സു​ഹൃ​ത്തി​നോ​ടു പ​റ​ഞ്ഞാ​ല്‍ ഇ​യാ​ള്‍ ത​ന്നി​ല്‍ നി​ന്നും അ​ക​ന്നു പോ​കു​മെ​ന്നാ​ണ് നി​തു ക​രു​തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ഗ​ര്‍​ഭി​ണി​യാ​ണെ​ന്ന കാ​ര്യ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്നു ഈ ​വി​വ​രം ഇ​ബ്രാ​ഹി​മി​ന്‍റെ വീ​ട്ടു​കാ​രും അ​ന്വേ​ഷി​ച്ചു തു​ട​ങ്ങി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ക്കാ​ന്‍ നി​തു പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. ആ​ദ്യം എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പോ​കു​മെ​ന്നാ​ണ് ഇ​ബ്രാ​ഹി​മി​നെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ച​ങ്ങ​നാ​ശേ​രി​യി​ല്‍ പ​ഠി​ച്ചി​ട്ടു​ള്ള നീ​തു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​സ​വ​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ഡ്മി​റ്റാ​ണെ​ന്നും സു​ഹൃ​ത്തി​നെ അ​റി​യി​ച്ചി​രു​ന്നു. കു​ഞ്ഞി​നെ കാ​ണി​ച്ചാ​ല്‍ ഇ​ബ്രാ​ഹി​മു​മാ​യു​ള്ള ബ​ന്ധം തു​ട​രാ​മെ​ന്നും ഇ​രു​വ​ര്‍​ക്കും ഒ​രു​മി​ച്ചു ജീ​വി​ക്കാ​മെ​ന്നു​മാ​ണ് നീ​തു ക​രു​തി​യി​രു​ന്ന​ത്. ഈ ​അ​ടു​ത്ത കാ​ല​ത്ത് സു​ഹൃ​ത്തി​നു മ​റ്റൊ​രു ക​ല്യാ​ണം ക​ഴി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു. ഇ​തു ത​ട​യാ​ന്‍ കൂ​ടി​യാ​ണ് കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത​ത്. കു​ഞ്ഞി​നെ കാ​ണി​ച്ചാ​ല്‍ സു​ഹൃ​ത്തി​നെ വി​വാ​ഹ​ത്തി​ല്‍ നി​ന്നും ത​ട​യാ​ന്‍ ക​ഴി​യു​മെ​ന്നും നി​തു ക​രു​തി​യി​രു​ന്നു. ക​ഴി​ഞ്ഞ നാ​ലി​ന് കോ​ട്ട​യ​ത്ത് എ​ത്തി​യ നീ​തു മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ല്‍ നേ​ര​ത്തെ എ​ത്തി സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി. തു​ട​ര്‍​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. കേ​സി​ല്‍ പ്ര​തി നീ​തു മാ​ത്ര​മാ​ണെ​ന്നും സു​ഹൃ​ത്ത് ഇ​ബ്രാ​ഹീം ബാ​ദു​ഷ​യ്ക്കു സം​ഭ​വ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ അറിയിച്ചു. കോ​ട്ട​യ​ത്ത് ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ലാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നീ​തു​വി​ന്‍റെ പ​ക്ക​ല്‍ നി​ന്നും ഇ​ബ്രാ​ഹീം ബാ​ദു​ഷ 30 ല​ക്ഷം രൂ​പ​യും സ്വ​ര്‍​ണ​വും ത​ട്ടി​യെ​ടു​ത്തി​ട്ടു​ണ്ട്. എന്നാല്‍ ഇ​തി​ന് കൂ​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​മി​ല്ല, ബ്ലാ​ക്ക് മെ​യി​ലിം​ഗ് ന​ട​ത്തി പ​ണം ത​ട്ടി​ക്കു​ക​യ​ല്ല മ​റി​ച്ച്‌ ഇ​ബ്രാ​ഹി​മു​മു​ള്ള ബ​ന്ധം ത​ക​രാ​തെ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു നീ​തു​വി​ന്‍റെ ല​ക്ഷ്യം. കു​ഞ്ഞി​നെ വീ​ണ്ടെ​ടു​ത്തു ന​ല്‍​കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു പാ​രി​തോ​ഷി​കം ന​ല്‍​കു​മെ​ന്നും ഡി. ​ശി​ല്പ പ​റ​ഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close