കണ്ണൂർ
പ്രഫ. ഗോപിനാഥ് രവീന്ദ്രന് പോലീസ് സുരക്ഷ ഏർപ്പെടുത്തി.
കണ്ണൂർ : കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രന് സർക്കാർ പൊലിസ് സുരക്ഷ ഏർപ്പെടുത്തി.
കണ്ണൂർ എ.ആർ.ക്യാംപിൽ നിന്നുള്ള പോലീസുകാരനെയാണ് ഗൺമാനായി നിയോഗിച്ചത് . സുരക്ഷ ഉദ്യോഗസ്ഥൻ വി.സിയോടപ്പം പൂർണ്ണ സമയം ഉണ്ടാവും.
നേരത്തെ മാവോയിസ്റ്റുകളുടെ പേരിൽ വി സി ക്ക് വധഭീഷണിയുണ്ടായിരന്നു. ഊമക്കത്തായാണ് വധഭീഷണി ലഭിച്ചത്. കൂടാതെ വിസിയുടെ പുനർ നിയമനവുമായി ബന്ധപ്പെട്ട് സർവ്വകലാശാല ആസ്ഥാനത്തും പയ്യാമ്പലത്തെ ഔദ്യോഗിക വസതിക്ക് മുന്നിലും നിരന്തരമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെയും സാഹചര്യത്തിലാണ് സായുധ സുരക്ഷ ഒരുക്കാൻ സർക്കാരിനെ നിർബന്ധിതമാക്കിയത്. വിസിയുടെ യാത്രയോടൊപ്പം സുരക്ഷ ഉദ്യോഗസ്ഥനും ഇപ്പോൾ സഞ്ചരിക്കുന്നുണ്ട്.