കണ്ണൂർചരമം

പഴയങ്ങാടിയിൽ അധ്യാപിക തൂങ്ങി മരിച്ചു.

കണ്ണൂര്‍: പഴയങ്ങാടിയില്‍ അധ്യാപികയായ യുവതിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടുത്തില സ്വദേശിയ പി ഭവ്യ(24)യാണ് മരിച്ചത്.
മാത്തില്‍ ഗുരുദേവ് ആര്‍ട്‌സ് ആന്‍ഡ്സയന്‍സ്കോളജിലെ അധ്യാപികയായിരുന്നു ഭവ്യ. ഇന്നലെ രാവിലെയാണ് ഭവ്യയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുതിയ വാണിയം വീട്ടില്‍ ഭാസ്‌കര കോമരത്തിന്റെയും പച്ച ശ്യാമളയുടെയും മകളാണ് ഭവ്യ. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂത്തിയാക്കി.
മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പയ്യന്നൂര്‍ കോളേജില്‍ നിന്നാണ് ഭവ്യ ഗണിതശാസ്ത്രത്തില്‍ ബിരുദം നേടിയത്. മംഗലാപുരത്തെ കോളേജില്‍ നിന്നാണ് ബിരുദാനനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close