ഇരിട്ടി

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പേരാവൂർ: എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ മുരിങ്ങോടിയുടെയും പേരാവൂർ മംഗളോദയം ആയുർവേദ ഔഷധശാലയുടേ യുംസംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയ്യുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡാനന്തര ബുദ്ധിമുട്ട് നേരിടുന്നവർക്കായാണ് എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ മുരിങ്ങോടിയുടെയും പേരാവൂർ മംഗളോദയം ആയുർവേദ ഔഷധശാലയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ആയ്യുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. എസ് വൈ എസ് ശാഖ സെക്രട്ടറി തറാൽ ഹംസ ഹാജി യുടെ അധ്യക്ഷതയിൽ അബ്ദുൾ അസീസ് ഫൈസി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ഡോ.അനൂപ് മംഗളോദയത്തെയും, ഡോ. ശ്വേത അനുപിനെയെയും ഉപഹാരം നൽകി മെമ്പർമാരായ സിറാജ് പൂക്കോത്ത്, വി.എം.രഞ്ജുഷ, കെ.നൂർദ്ദീൻ, സജീർ, ഷെഫീർ, പീസി സയിദ് , പി.പി.അനീസ് അലി,സെമീർ സാദിരി,എ.കെ.അഫ്സൽ, സിറാജ് പാറയിൽ, ബാബു ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ സോ.അനൂപ് മംഗളോദയം, ഡോ. ശ്വേത അനൂപ് എന്നിവർ രോഗികളെ പരിശോധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close