കണ്ണൂർ

ഓൾ കേരള കോവിഡ് ബ്രിഗേഡ്‌സ് കണ്ണൂർ ജില്ലാ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക് മാർച്ചും ധർണ്ണയും നടത്തി.

കണ്ണൂർ:   6 മാസത്തെ റിസ്ക് അലോവെൻസ് അനുവദിക്കുക ,പി എസ് സി യിൽ കോവിഡ് ബ്രിഗേഡ് ഗ്രേഡ് മാർക്ക് അനുവദിക്കുക ,കോവിഡ് ബ്രിഗേഡിനെ എംപ്ലോയ്‌മെന്റ് മുഗേന മുൻഗണന നൽകുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച് ഓൾ കേരള കോവിഡ് ബ്രിഗേഡ്‌സ് കണ്ണൂർ ജില്ലാ കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക് മാർച്ചും ധർണ്ണയും നടത്തി .കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം പി  രാജേഷ് ഉൽഘടനം ചെയ്തു .

കോവിഡ് മഹാമാരിക്കിടയിൽ സ്വന്തം ജീവൻപോലും കളഞ്ഞു കോവിഡ് പ്രതിരോധ പ്രവത്തനങ്ങൾക് മുന്നിട്ടിറങ്ങിയവരാണ് കോവിഡ് ബ്രിഗേഡുകൾ .കോവിഡ് കാലത്തു മാലാഖമാരായി വാഴ്ത്തി പാടിയവരെ ഇന്ന് സർക്കാരും മറ്റും തള്ളിപ്പറയുകയാണ് .ജോലിപോലും ഇല്ലാതെ ബുദ്ധിമുട്ടുന്ന കോവിഡ് ബ്രിഗേഡുകൾക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകുന്നില്ല എന്ന് എം പി രാജേഷ് പറഞ്ഞു.

കോവിഡ് ബ്രിഗേഡ്‌സ് കണ്ണൂർ ജില്ലാ കമ്മിറ്റ കൺവീനർ ബിജു ആലക്കാടൻ അധ്യക്ഷത വഹിച്ചു .ചെയർമാൻ ബൈജു ഫെർണാണ്ടസ് ,സംസഥാന കമ്മിറ്റി അംഗങ്ങളായ സജീവ് ,വിശാലാക്ഷി ,സെക്ര.മഹേഷ് കട്ടോളി ,ജോയിൻ കൺവീനർ അനുപ്രിയ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close