കേരളം

ലൈംഗികാതിക്രമം തടയുന്നതിൽ വീഴ്ച; കെഎസ്‌ആര്‍ടിസി കണ്ടക്ടറെ സ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം:അധ്യാപികയ്ക്ക് എതിരെയുണ്ടായ ലൈംഗികാതിക്രമം ചെറുക്കുന്നതില്‍ ജാഗ്രതക്കുറവ് കാണിച്ച കണ്ടക്ടര്‍ ജാഫറിനെതിരെ അച്ചടക്ക നടപടിയെടുത്ത് കെഎസ്‌ആര്‍ടിസി. കണ്ടക്ടറെ സ്പെന്‍ഡ് ചെയ്ത് കെഎസ്‌ആര്‍ടിസി സിഎംഡി ഉത്തറവിറക്കി. കണ്ടക്ടര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്ന് ഉടനെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ അറിയിച്ചിരുന്നു. കണ്ടക്ടര്‍ക്ക് ഗുരുതര വീഴച്ച പറ്റിയതായി കെഎസ്‌ആര്‍ടിസി വിജിലന്‍സ് വിഭാഗം ഗതാഗത വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതുള്‍പ്പെടെയുളള വകുപ്പുകള്‍ ചേര്‍ത്ത് ഇയാള്‍ക്കെതിരെ നടക്കാവ് പൊലീസും കേസ്സെടുത്തിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close