കണ്ണൂർ

അങ്കണവാടികൾ ജനുവരി മൂന്നുമുതൽ.

ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. ആദ്യഘട്ടത്തിൽ ഭിന്നശഷിക്കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. സുരക്ഷയുറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങളോടെ ‘കുരുന്നുകൾ അങ്കണവാ ടികളിലേക്ക്’ എന്നപേരിൽ പ്രത്യേകം മാർഗനിർദേശങ്ങൾ സം സ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി. ജീവനക്കാ രും കുട്ടികളെ എത്തിക്കുന്ന വാഹ നങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം. 9.30മുതൽ 12.30വരെ വേണം പ്ര വർത്തനം ക്രമീകരിക്കാൻ. ശനിയാഴ്ചകൾ പ്രവൃത്തിദിനമായിരിക്കും. രക്ഷാകർത്താക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുത്. 1.5 മീറ്റർ അകലം പാലിച്ചുവേണം ഇരുത്താൻ. 15-നുമുകളിൽ കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷാ കർത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചായി തിരിക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close