ഇരിട്ടി

സിപിഐ പേരാവൂർ മണ്ഡലം പ്രചരണ വാഹന ജാഥയക്ക് മണത്തണയിൽ സ്വീകരണം.

മണത്തണ: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ യുടെ നേതൃത്വത്തിൽ ഈ മാസം 17 ന് പേരാവൂർ പോസ്റ്റ് ഓഫീസിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായുള്ള പേരാവൂർ മണ്ഡലം പ്രചരണ വാഹന ജാഥയക്ക് മണത്തണയിൽ സ്വീകരണം നൽകി.

കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനക്കെതിരെയും, വികസനത്തെ തകർക്കുന്ന നിലപാടുകൾക്കെതിരെയും,കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സി.പി.ഐ യുടെ നേതൃത്വത്തിൽ നടത്തുന്ന പേരാവൂർ മണ്ഡലം പ്രചരണ വാഹന ജാഥയക്കാണ് മണത്തണയിൽ സ്വീകരണം നൽകിയത്.

ജാഥഡീലർ സി.പി.ഐ മണ്ഡലം സെക്രട്ടറി സി.കെ.ചന്ദ്രൻ, സി.പി.ഐ. ജില്ല എക്സിക്യുട്ടീവ് അംഗം അഡ്വ.വി.ഷാജി, ഡെപ്യൂട്ടി ലീഡർ വി ഗീത, ഡയറക്ടർ. എം സുകേഷ്, പി.കെ സന്തോഷ്, സി.പ്രദീപൻ, കെ.വി.ശരത്ത്, കെ.ടി.മുസ്തഫ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close