ഇരിട്ടി

വഴി തർക്കം യുവാവിന് തലക്ക് വെട്ടേറ്റു.

ഇരിക്കൂർ.അയൽവാസിയുമായി നില നിൽക്കുന്ന വഴി തർക്കത്തെ തുടർന്ന് യുവാവിനെ കത്തി വാൾകൊണ്ട് തലക്ക് വെട്ടി പരിക്കേല്പിച്ചു .മുൻ വിരോധം കാരണം ബ്ലാത്തൂർ ചോലക്കരി സ്വദേശിനി സരസ്വതിയുടെ മകൻ ശ്രീരാഗി (26) നാണ് വെട്ടേറ്റത്.ഇന്നലെ വൈകുന്നേരം 3.15 ഓടെയായിരുന്നു സംഭവം. അയൽവാസി കെ.കെ.പ്രേമരാജൻ (45) ആണ് വെട്ടിയതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീരാഗ് പോലീസിനോട് പറഞ്ഞു. തലക്ക് വെട്ടേറ്റ ശ്രീരാഗ് കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ഇരിക്കൂർ പോലീസ് അന്വേഷണം തുടങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close