ഇരിട്ടി

പേരാവൂര്‍ ടൗണിലെ കെട്ടിടങ്ങളുടെ പിന്നില്‍ രാത്രി കാലങ്ങളില്‍ മദ്യപശല്യം വര്‍ദ്ധിക്കുന്നു.

പേരാവൂര്‍: ടൗണിലെ കെട്ടിടങ്ങളുടെ പിന്നില്‍ രാത്രി കാലങ്ങളില്‍ മദ്യപശല്യം വര്‍ദ്ധിക്കുന്നു. പേരാവൂര്‍ എസ്.ബി.ഐ ബാങ്കിന് പിന്നില്‍ മദ്യപസംഘം മദ്യകുപ്പികളും മറ്റും വലിച്ചെറിയുന്നത് പതിവായിരിക്കുകയാണ്. പേരാവൂര്‍ എസ്.ബി.ഐ ബാങ്കിന് പിന്നിലെ കാഴ്ച്ചയാണിത്. മദ്യപിച്ചതിന് ശേഷം മദ്യ കുപ്പികളും ബീയര്‍ കുപ്പികളും വലിച്ചെറിഞ്ഞ് പൊട്ടിച്ചിരിക്കുകയാണ്. സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും മദ്യപിച്ചതിന് ശേഷം മദ്യക്കുപ്പികള്‍ താഴേക്ക് വലിച്ചെറിയുകയാണ്. ഇവിടെ മാത്രം പലതവണ ഇത്തരത്തില്‍ മദ്യകുപ്പികള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. കുപ്പികള്‍ പൊട്ടിക്കിടക്കുന്നത്  ഇവിടുത്തെ ടോയിലറ്റിന് സമീപത്തായതിനാല്‍ ടോയിലറ്റില്‍ പോകുവാന്‍ പോലും പ്രയാസമാണെന്ന് സമീപത്തെ കച്ചവടക്കാര്‍ പറഞ്ഞു. മദ്യപശല്യം പരിഹരിക്കാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close