ഇരിട്ടി

കോൺഗ്രസ് ജനജാഗരൺ പദയാത്ര 21 ന്.

ഇരിട്ടി : വർഗീയതയ്ക്കും കേന്ദ്ര സർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ ആഹ്വാന പ്രകാരം കെ പി സി സി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്തുന്ന ജനജാഗരൺ പദയാത്ര 21 ന് ഇരിട്ടിയിൽ നടക്കുമെന്ന് സണ്ണി ജോസഫ് എം എൽ എ, തോമസ് വർഗ്ഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. . സണ്ണി ജോസഫ് എം എൽ എ നയിക്കുന്ന പദയാത്ര 21 ന് ഉച്ചക്ക് ശേഷം 2.30 ന് പുന്നാട് നിന്നും ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും . വൈകിട്ട് അഞ്ചിന് ഇരിട്ടിയിൽ നടക്കുന്ന സമാപന സമ്മേളനം കെ പി സി സി പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close