കണ്ണൂർ

ഗതാഗതം നിരോധിച്ചു.

തലശ്ശേരി : തലശ്ശേരി – ഇരിക്കൂര്‍ റോഡില്‍ കൊടുവള്ളി റയില്‍വേ ഗേറ്റ് മുതല്‍ വടക്കുമ്പാട് പുതിയ റോഡ് വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 19 വരെ പൂര്‍ണ്ണമായും നിരോധിച്ചു. ഇതു വഴി തലശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ വടക്കുമ്പാട് പുതിയ റോഡ്- കൂളി ബസാര്‍- പാറക്കെട്ട്- കൊളശ്ശേരി- കുയ്യാലി വഴിയും തിരിച്ചും പോകണമെന്ന് തലശ്ശേരി പി. ഡബ്ല്യു. ഡി റോഡ്‌സ് ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

തലശ്ശേരി – നാദാപുരം റോഡില്‍ ചൊക്ലി മുതല്‍ പെരിങ്ങത്തൂര്‍ വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം ഡിസംബര്‍ 16 മുതല്‍ 22 വരെ പൂര്‍ണമായും നിരോധിച്ചു. പള്ളൂര്‍ നിന്നും പെരിങ്ങത്തൂര്‍ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ മറ്റ് റോഡുകള്‍ വഴിയോ കാഞ്ഞിരത്തിന്‍കീഴില്‍ – മത്തിപറമ്പ് വഴിയോ മേനപ്രം – കീഴ്മാടം വഴിയോ പോകേണ്ടതാണെന്ന് തലശ്ശേരി പി ഡബ്ല്യു ഡി റോഡ്‌സ് ഉപവിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close