പേരാവൂര്‍ : പേരാവൂര്‍ സെൻറ് ജോസഫ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ നിന്നും ക്ലാസ് കഴിഞ്ഞ് വരുകയായിരുന്ന വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി പരാതി. തിങ്കളാഴ്ച സ്കൂൾ വിട്ട് വരുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഹൈസ്കൂളില്‍നിന്ന് പേരാവൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം വഴി മെയിന്‍ റോഡില്‍ പ്രവേശിക്കുന്നതിനിടെ കറുത്ത കാറില്‍നിന്ന് രണ്ടുപേര്‍ ഇറങ്ങി കുട്ടിയെ ബലമായി പിടിച്ചു കാറില്‍ കയറ്റാന്‍ ശ്രമിച്ചുവെന്നും കുതറിയോടിയാണ് രക്ഷപ്പെട്ടതെന്നുമാണ് വിദ്യാര്‍ഥി പറഞ്ഞത്. വിദ്യാര്‍ഥിയുടെ പിതാവ് സംഭവം സ്കൂള്‍ അധികൃതരെ അറിയിക്കുകയും സ്കൂള്‍ അധികൃതര്‍ പേരാവൂര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ പേരാവൂർ പൊലീസ് അന്വേഷണം തുടങ്ങി.
Related Articles
Check Also
Close-
ബോക്സിങ് ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ ജേതാവിനെ ആദരിച്ചു.
September 20, 2021