കണ്ണൂർ

ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന് കണ്ണൂരിൽ ആവേശകരമായ തുടക്കം

കണ്ണൂർ:ബുൾഡോസർ രാജ് നടപ്പാക്കി കേന്ദ്രം ഏകപക്ഷീയ വർഗീയ വേട്ട നടത്തുകയാണെന്ന് ഡി.വൈ. എഫ് .ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം പറഞ്ഞു. കണ്ണൂർ റബ്കോ ഓഡിറ്റോറിയത്തിൽ ഡി.വൈ.എഫ്.ഐ ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ പേരുപറഞ്ഞ് ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. നേരത്തെ ബീഫ് കഴിക്കരുതെന്ന് തിട്ടൂരമിറക്കിയവർ ഇപ്പോൾ ഹനുമദ് ജയന്തിക്കാലത്ത് മാംസമേ കഴിക്കാൻ പാടില്ലെന്ന് പറഞ്ഞാണ് അക്രമം നടത്തുന്നത്. മതത്തിന്റെ പേരിലുള്ള ഉന്മൂലനം മുസ്‌ലിങ്ങളിൽ മാത്രം ഒതുങ്ങില്ല. അത് ക്രൈസ്തവരിലേക്കും മറ്റ് വിഭാഗങ്ങളിലേക്കും പടരും. മുസ്‌ലിങ്ങളെ ഉന്മൂലനം ചെയ്യണമെന്നാണ് ആർ.എസ്.എസിന്റെ ആഹ്വാനം. മോദി സർക്കാർ നിരന്തരം ബുൾഡോസർ കയറ്റിയിറക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയ്ക്ക് മേലാണെന്നും റഹിം പറഞ്ഞു.എ.വി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ഷാജർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി വി.കെ സനോജ് സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം കണ്ണൂർ ഏരിയാ സെക്രട്ടറി കെ.പി സുധാകരൻ, ഡി.വൈ.എഫ്.ഐ കേന്ദ്രക്കമ്മിറ്റിയംഗം എം.വിജിൻ, നേതാക്കളായ എസ്.കെ സജീഷ്, കെ.പി പ്രമോഷ്, പി.പി.ഷാജിർ, എ.കെ.രമ്യ എന്നിവർ പ്രസംഗിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close