ഇരിട്ടി : ഇരിട്ടി സംഗീത സഭയുടെ നേതൃത്വത്തിലുള്ള നാലു ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷത്തിനു തുടക്കമായി. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ സംഗീതസഭ പ്രസിഡന്റ് ഡോ. ജി. ശിവരാമകൃഷ്ണൻ , വൈസ് പ്രസിഡന്റ് കെ.സി. ജോസ്, സെക്രട്ടറി അമ്മ മനോജ്, ജോ. സെക്രട്ടറി കണ്ണൂർ നാസർ, ട്രഷറർ പ്രമോദ് കൈലാസത്തിൽ എന്നിവർ ചേർന്ന് ദീപം തെളിയിച്ചു കൊണ്ട് നവരാത്രി ആഘോഷം ഉദ്ഘാടനം ചെയ്തു. തുടർന്ന് ശ്രുതിലയ സന്ധ്യ അരങ്ങേറി. മഹാനവമി ദിനത്തില്‍ രാത്രി 7:30 ന് ഇരിട്ടി സംഗീത സഭയുടെ ഫേസ്ബുക്ക് പേജിലൂടെ സംഗീതജ്ഞനും ചലച്ചിത്ര പിന്നണി ഗായകനുമായ കൊല്ലം മോഹന്‍ അവതരിപ്പിക്കുന്ന സംഗീതാര്‍ച്ചന. 15 ന് വൈകിട്ട് 7.30 ന് കലാഭവന്‍ ഷിജു അവതരിപ്പിക്കുന്ന ഭക്തിഗാന സന്ധ്യ. 16 ന് രാത്രി 7.30 മിഡില്‍ ഈസ്റ്റിലെ ഗായകരായ ജോസ് ജോര്‍ജ്ജ്, രേഖ ജന്നി, സുധീപ് കെ.പവിത്രന് എന്നിവര്‍ ഒരുക്കുന്ന ഗാനാര്‍ച്ചനയും നടക്കും.
Related Articles
Check Also
Close-
ഇരിട്ടി എക്സൈസ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
December 8, 2021