Uncategorizedകണ്ണൂർകേരളം

സന്നദ്ധ സേവന പ്രവർത്തനങ്ങളുമായി കീഴ്പ്പള്ളിയിലെ ചുമട്ടുതൊഴിലാളികൾ

കീഴ്പ്പള്ളി: കാൽ നടയാത്രക്കാർക്ക് അപകടക്കെണിയായ ഓവുചാലിന് സ്ലാബിട്ട് അപകടം ഒഴിവാക്കി ചുമട്ട്തൊഴിലാളികൾ മാതൃകയായി കീഴ്പ്പള്ളി ടൗണിന്റെ ഹൃദയ ഭാഗത്തായി ഓവുചാലിന്റെ സ്ലാബ് തകർന്ന് ഗർത്തം രൂപപെട്ടിരുന്നു. ഭാരം കയറ്റിയ വാഹനങ്ങൾ കയറിയാണ് സ്ലാബ് തകർന്നത് ഇവിടെ ആളുകൾ വീണ് അപകടം ഉണ്ടാകുന്നത് നിത്യ സംഭവമായതോടെയാണ് ചുമട്ട്തൊഴിലാളികൾ സന്നദ്ധ പ്രവർത്തനവുമായി രംഗത്തെത്തിയത്. ഗർത്തം രൂപപെട്ടിടത്ത് പുതിയ സ്ലാബ് കൊണ്ടുവന്നിട്ട് അപകടക്കെണി ഇല്ലാതാക്കിയാണ് കീഴ്പ്പള്ളി ടൗണിൽ തൊഴിലെടുക്കുന്ന ചുമട്ട്തൊഴിലാളികൾ മാതൃകയാത്, തൊഴിലാളികളായ മുഹമ്മദ് കബിർ , ശിഹാബ്, മുനീർ , ബാബു, മാത്തുക്കുട്ടി എന്നിവരാണ് മാതൃകാ പരമായ പ്രവർത്തനത്തിന് നേതൃത്വം നൽകിയത് ടൗണിലെ കച്ചവടക്കാരിൽ ചിലരും ഇവരോടൊപ്പം ചേർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close