കണ്ണൂർ

സ്കീം തൊഴിലാളികൾ നടത്തിയദേശീയ പണിമുടക്കിൻ്റെ ഭാഗമായി കേളകത്ത് പ്രകടനവും പൊതുയോഗവും നടത്തി.

കേളകം : മിനിമം വേതനം 21000 രൂപയായി ഉയർത്തുക, ജോലി സ്ഥിരത ഉറപ്പു വരുത്തുക, അധിക ജോലിക്ക് അധിക വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും സെപ്തംബർ 27 ൻ്റെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ചും സ്കീം തൊഴിലാളികൾ നടത്തിയദേശീയ പണിമുടക്കിൻ്റെ ഭാഗമായി അംഗൻവാടി, ആശ ,സ്കൂൾ പാചകത്തൊഴിലാളികൾ പണിമുടക്കി സംയുക്ത സമരസമിതി നേതൃത്വത്തിൽകേളകത്ത് പ്രകടനവും പൊതുയോഗവും നടത്തി.

ഐ.എൻ.ടി.യു സി കേളകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജോയി വേളുപുഴ അധ്യക്ഷനായിരുന്നു. സി.ഐ.ടി.യു.ഡി വിഷൻ സെക്രട്ടറി കെ.എം.ജോർജ് ഉദ്ഘാടനം ചെയ്തു. സുജാത സി.വി., ലീലാമ്മ, വിൽസൺ കൊച്ചുപുര, കെ.പി.ഷാജി, ശാന്തരാമചന്ദ്രൻ ,ഷീജ ടി.എസ്.ശോഭ രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close