ഇരിട്ടി
ജാഗ്രത പാലിക്കണം.
ഇരിട്ടി : പഴശ്ശി ബാരേജിലെ ജലവിതാനം നിയന്ത്രിക്കുന്നതിനായി ഡിസംബര്‍ 28 ന് ബാരേജിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറക്കും. ഇതിനു പുറമെ ഡിസംബര്‍ 29 ന് പഴശ്ശി മുഖ്യ കനാലില്‍കൂടി ജലവിതരണം പുനരാരംഭിക്കുന്നതിനുള്ള ട്രയല്‍ റണ്ണും നടത്തും. അതിനാല്‍ ഡിസംബര്‍ 28 മുതല്‍ ബാരേജിന്റെ താഴെ ഭാഗത്തും, 29 ന് മുഖ്യകനാലിലും ജലനിരപ്പുയരുന്നതിനാല്‍ ബാരേജിന്റെ താഴ്ഭാഗം, മുഖ്യ കനാലിന്റെ ഇരുകരകള്‍ എന്നിവിടങ്ങളില്‍ 5500 മീറ്റര്‍ വരെ ദൂരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.