Populor Posts

മോശം അനുഭവം തുറന്നു പറഞ്ഞു വിചിത്ര… മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാത്തത് ഇത്കൊണ്ടാണ്?

ഗ്ലാമർ വേഷങ്ങൾ കൊണ്ട് ഒരു കാലത്ത് മലയാളികളുടെ മനസ്സിൽ കുളിരു കോരിയിട്ട നടിയാണ് വിജിത്ര.മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴിൽ ഗ്ലാമർ നായികയായി പേരെടുത്തു.

1992 ഇൽ ജയദേവൻ സംവിദാനം ചെയ്ത ഏഴാംമിടം എന്ന ചിത്രത്തിലും ടീവി സാബുവിന്റെ സംവിധാനത്തിൽ രണ്ടായിരത്തിൽ ഇറങ്ങിയ ഗന്ധർവ്വൻ എന്ന ചിത്രത്തിലും മാത്രമാണ് വിജിത്ര മലയാളത്തിൽ അഭിനയിച്ചത്.

പക്ഷെ മലയാളത്തിൽ വലിയ ഓഫറുകൾ വിജിത്രയെ തേടി വന്നിട്ടും പിന്നീട് അഭിനയിക്കാൻ തയാറായില്ല. ഇതിനു കാരണം മലയാളം ഇൻഡസ്ട്രിയൽ നിന്നുമുണ്ടായ മോശം അനുഭവം ആണെന്നും വിജിത്ര തുറന്നടിക്കുന്നു

വിജിത്രയുടെ വാക്കുകൾ ഇങ്ങനെ
മലയാള സിനിമയിൽ വഞ്ചിക്കപ്പെട്ട അനുഭവമാണ് എനിക്കുള്ളത്.ഷക്കീല മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയമായിരുന്നു.

ഒരു ഗ്ലാമർ നായികയായി മലയാള സിനിമയിലേക്ക് എന്നെ ക്ഷണിച്ചു. എന്നാൽ ഷക്കീലക്ക് താര മൂല്യം അധികമുള്ള സമയമായതിനാൽ ഞാൻ അഭിനയിച്ചാൽ ശ്രദ്ധിക്കപ്പെടുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു.

ഇക്കാര്യം സംവിധായകനോട്‌ സംസാരിക്കുകയും ചെയ്തു.എന്നാൽ മമ്മൂട്ടിയെ നായകനാക്കി സിനിമ സംവിധാനം ചെയ്തു വിജയിപ്പിച്ച ആളാണ് താനെന്നു അയാളുടെ അവകാശ വാദം.

മാന്യമായി മാത്രമേ സിനിമ സംവിധാനം ചെയുകയുള്ളു എന്ന് സംവിദായകൻ ഉറപ്പും കൊടുത്തു. അങ്ങനെ പരീക്ഷ പോലും പൂർത്തിയാക്കാതെയാണ് ഞാൻ കേരളത്തിലേക്ക് പോയത്. ചിത്രീകരണം എല്ലാം പൂർത്തിയാക്കി ഞാൻ തിരിച്ചു പോയതിനു ശേഷം അയാൾ വീണ്ടും വിളിച്ചു.

ഒരു ബലാൽസങ്കവും കുളി സീനും ചിത്രീകരിക്കാൻ ഉണ്ടെന്നു പറഞ്ഞു. മോശമായ രീതിയിൽ ഞാൻ ചിത്രീകരിക്കില്ല എന്ന് പറഞു സമ്മതിച്ചതിനു ശേഷം ഞാൻ മടങ്ങിയെത്തി. എന്നാൽ സിനിമയുടെ പോസ്റ്ററിൽ ബലാത്സംഗ രംഗമാണ് വന്നത്.

അത് ഞാൻ സഹിച്ചു എന്നാൽ സിനിമ സെൻസർ ചെയ്തു വന്നപ്പോൾ അത് എ പടവും. എനിക്ക് ദേഷ്യവും സങ്കടവും വന്നു. വഞ്ചിക്കപ്പെട്ടു എന്ന തോന്നൽ എന്നെ വല്ലാതെ അലട്ടി. അങ്ങനെ അയാളെ നേരിൽ ചെന്ന് കാണാൻ തീരുമാനിച്ചു.

കേരളത്തിൽ എത്തി അയാളെ കണ്ടതും കരണ കുറ്റിക്ക് ഒറ്റയടി വെച്ച് കൊടുക്കുകയായിരുന്നു.അയാളെ കുറെ ചീത്തയും വിളിച്ചിട്ടാണ് അവിടെ നിന്ന് ഇറങ്ങി പോയത്.അത് എന്റെ കരിയറിലെ ഏറ്റവും മോശം അനുഭവമായിരുന്നു എന്ന് വിജിത്ര പറഞ്ഞു.

ആ മോശം അനുഭവമാണ് മലയാള സിനിമയോട് മുഖം തിരിക്കാൻ എന്നെ പ്രേരിപ്പിച്ചതെന്നു വിജിത്ര തുറന്നടിക്കുന്നു. തമിഴിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ചിട്ടുള്ള വിജിത്ര തെലുഗ്ഗിലും കന്നഡത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ പ്രമുഖ തമിഴ് ചാനലിലെ സീരിയലിൽ അഭിനയിക്കുകയാണ് വിചിത്ര

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close