Populor Posts

കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ🤨🤨.. നിങ്ങള്‍ ഒരു മലയാളി അല്ലെ😕😕.. ആര്‍ഭാടത്തിന്റെ തിളപ്പിനിടയില്‍ പാവപ്പെട്ടവരെ കാണാതെ പോകരുത്☹️☹️… സാധാരണക്കാരനെ മനസിലാവണമെന്നില്ല;🤫🤫 രമ്യ ഹരിദാസ് എംപി👍🏻👍🏻

ഇന്ധനവില വർധനവിനെതിരെ കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിൽ ജോജു ജോർജ് പ്രതിഷേധിച്ച സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതുവരെ രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ജോജുവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് എംപി രമ്യ ഹരിദാസ്.

കോൺഗ്രസുകാരുടെ ചോരയിൽ അനീതിക്കെതിരെയുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും സമരങ്ങളും നമുക്കെല്ലാം അറിയാം. പണത്തിൽ ജീവിക്കുന്ന നിങ്ങളെപ്പോലുള്ള ആളുകൾക്ക് അത് മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു. രമ്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

മിസ്റ്റർ സിനിമാതാരം
താങ്കൾക്ക് തെറ്റി…ഇത് കേരളമാണ്. അനീതിക്കെതിരെ പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് മലയാളികൾ..കോൺഗ്രസുകാർ………. അത് മറക്കേണ്ട.. അവിടെയുള്ള ഒരു കോൺഗ്രസുകാരനും പ്രതിഷേധിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ല..

സമൂഹത്തിനു വേണ്ടി ആണെന്ന് നിങ്ങൾ മറക്കാൻ പാടില്ലായിരുന്നു ഒരു സിനിമയ്ക്ക് നിങ്ങൾ കോടികളോ ലക്ഷങ്ങളോ പ്രതിഫലം വാങ്ങിക്കുന്നുണ്ടാകും.. തെരുവിൽ ഓട്ടോ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടുന്നവന്റെ വിയർപ്പ് തുള്ളിയാണ് നിങ്ങൾ പടുത്തുയർത്തിയ വീടും ഉണ്ണുന്ന ചോറും എന്ന് മറക്കണ്ട.

രായ്ക്കുരാമാനം വില കൂട്ടുന്ന ഇന്ധനവില നിങ്ങൾക്ക് പ്രശ്നമല്ലായിരിക്കാം.അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന പാവപ്പെട്ടവന് അത് തീവ്ര പ്രശ്നമാണ്.ടാക്സി,ബസ് തൊഴിലാളികൾ പട്ടിണിയിലാണ്..

സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുന്നു ..അത് മറക്കരുത്…ആർഭാടത്തിലെ തിളപ്പിനിടയിൽ പാവപ്പെട്ടവനെ കാണാതെ പോകരുത്…കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കൂ..
നിങ്ങൾ ഒരു മലയാളി അല്ലേ..?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close